കോവിഡിനെതിരെ മൂന്നാം ഘട്ട വാക്സിനേഷന് മാർച്ചിൽ ആരംഭിക്കും
ന്യൂഡൽഹി: കോവിഡിനെതിരെ മൂന്നാം ഘട്ട വാക്സിനേഷന് മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 50 വയസ്സിന് മുകളിൽ പ്രായമുള്ളതും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ 27 കോടി പേർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിൻ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



