കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്
ന്യൂഡൽഹി: കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് നടക്കും. ദേശീയ, സംസ്ഥാന പാതകളിൽ റോഡ് ഉപരോധത്തിന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. അവശ്യസർവീസുകളെ കടത്തിവിടും. സമാധാനപരമായി ഉപരോധം നടത്തണമെന്ന് കർഷക യൂണിയനുകൾ നിർദേശം നൽകിയിട്ടുണ്ട്. കർഷകസമരം നടക്കുന്ന ഡൽഹിയിലെ പ്രദേശങ്ങളെ സർക്കാർ ഉപരോധത്തിൽ ആക്കിയിരിക്കുന്നതിനാൽ ഇവിടെ റോഡ് ഉപരോധം ഇല്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. എന്നാൽ കർഷകർ ഡൽഹിയിലേക്ക് കടന്ന് ഉപരോധം നടത്താൻ സാധ്യത കണക്കിലെടുത്ത് പോലീസ് അതിർത്തികളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



