'ബ്രേക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോൺ ഒച്ച കൂട്ടിയിട്ടുണ്ട്'; പരിഹാസവുമായി ശശി തരൂർ


ന്യൂഡൽഹി: ബ്രേക്ക് ശരിയാക്കാൻ പറ്റാത്ത മെക്കാനിക് ഹോൺ ശബ്‌ദം കൂട്ടി വയ്‌ക്കുന്നതു പോലെയാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തെറ്റായ രോഗ നിർണയവും തെറ്റായ ചികിത്സയുമാണ് ബഡ്‌ജറ്റിലുളളതെന്നാണ് കോൺഗ്രസിന്റെ വിമർശനം. 'ബ്രേക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോൺ ശബ്‌ദം കൂട്ടിയിട്ടുണ്ട്‌' വാഹന ഉടമയോട് ഇങ്ങനെ പറഞ്ഞ മെക്കാനിക്കിനെയാണ് ബി ജെ പി സർക്കാരിന്റെ ബഡ്‌ജറ്റ് ഓർമ്മിപ്പിക്കുന്നതെന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്‌തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed