ഇന്ത്യയിൽ 24 മണിക്കൂറിൽ 12,689 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 12,689 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 137 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,724 ആയി. ഇതുവരെ 1,06,89,527 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്. നിലവിൽ 1,76,498 പേർ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. 24 മണിക്കൂറിൽ 13,320 പേർ രോഗമുക്തി നേടി.

ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,59,305 ആയി. രാജ്യത്ത് ഇതുവരെ 20,29,480 പേരാണ് രോഗപ്രതിരോധ വാക്സീൻ സ്വീകരിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed