വി.കെ ശശികല ജയിൽ മോചിതയായി

ബംഗളൂരു: വികെ ശശികല ജയിൽ മോചിതയായി. ജയിൽ അധികൃതർ ആശുപത്രിയിലെത്തിയാണ് രേഖകൾ ഒപ്പിട്ട് കൈമാറിയത്. ചെന്നൈ ഹൈക്കോടതിയാണ് ജയിൽ ശിക്ഷ പൂർത്തിയായതായി ഉത്തരവിട്ടത്. നിലവിൽ കൊറോണ ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയിൽ കഴിയുകയാണ് ശശികല. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷമായി തടവ് ശിക്ഷ അനുഭിവിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ശശികലയ്ക്ക് കൊറോണ നെഗറ്റീവ് ആയതിന് ശേഷം മാത്രമെ ചെന്നൈയിലെത്താൻ സാധിക്കുകയുള്ളു.
തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം ഒരുക്കാൻ ഒരു മാസമായി അനുയായികൾ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ കൊറോണ ബാധ സ്ഥിരീകരിച്ചതിനാൽ ജയിൽ മോചനം വൈകുകയായിരുന്നു. പരപ്പന അഗ്രഹാര ജയിലിലാണ് ശശികല തടവിൽ കഴിഞ്ഞത്.