പോക്സോ കേസ് അട്ടിമറിച്ചു: പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ

പാലക്കാട്: സാന്പത്തിക നേട്ടത്തിനായി ഒൻപതുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ പോക്സോ കേസ് അട്ടിമറിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി വൈ എസ് പി ആർ മനോജ് കുമാറിനെ സസ്പെൻഡ് ചെയ്തു. 2015ൽ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ രണ്ട് പ്രതികളാണുണ്ടായിരുന്നത്.
രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ പ്രത്യേക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയോ ചെയ്തില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് സാന്പത്തിക നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നാണ് കണ്ടെത്തൽ.