ഇന്ത്യയിൽ 24 മണിക്കൂറിനിടെ 21,821 പേർക്ക് പുതുതായി കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,821 പേർക്ക്് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 299 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
രാജ്യത്ത് ഇതുവരെ 1,02,66,674 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2.5 ലക്ഷത്തിലേയ്ക്ക് ചുരുങ്ങുകയാണ്. 2,57,656 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്.
രോഗമുക്തരുടെ എണ്ണത്തിലും വലിയ വർദ്ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 99 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 98,60,280 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,48,738 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

