പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയ അറസ്റ്റിൽ
മുംബൈ: പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ക്രൈം ഇന്‍റലിജൻസ് യൂണിറ്റാണ് ഛബ്രിയയെ അറസ്റ്റ് ചെയ്തത്. വിഖ്യാത കാർ മോഡിഫിക്കേഷൻ സ്റ്റുഡിയോ ആയ ഡിസിയുടെ സ്ഥാപകനാണ് ഛബ്രിയ. പത്തു ദിവസം മുന്പാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി ലഭിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട കാർ പോലീസ് പിടിച്ചെടുത്തു. വഞ്ചനാക്കുറ്റത്തിനുപുറമേ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ചബ്രിയയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്.
