കർണാടക നിയമസഭ കൗൺസിൽ ഉപാദ്ധ്യക്ഷൻ ആത്മഹത്യ ചെയ്തു
ബംഗളൂരു: കർണാടക നിയമസഭ കൗൺസിൽ ഉപാദ്ധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്.എൽ ധർമ്മഗൗഡ (64)യുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. ഗൗഡ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
