കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി


 

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഉയർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാർഷിക നിയമങ്ങൾ കൃഷിയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസങ്ങൾ കുറയ്ക്കുന്നതിനും സാങ്കേതിക മുന്നേറ്റങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാക്കുന്ന കർഷകർക്ക് പുതിയ വിപണികൾ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മേഖല വളരുന്പോൾ അതിന്റെ സ്വാധീനം മറ്റ് പല മേഖലകളിലും കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായങ്ങൾക്കിടയിൽ അനാവശ്യ മതിലുകൾ സൃഷ്ടിക്കുന്പോൾ ഒരു വ്യവസായവും വേണ്ടത്ര വേഗത്തിൽ വളരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേന്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 93-ാമത് വാർഷിക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കാർഷിക മേഖലയ്ക്കും അനുബന്ധ മേഖലകളായ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷ്യ സംസ്കരണം, സംഭരണം, ശീതീകരണം എന്നിവയ്ക്കുമിടയിൽ ചില മതിലുകളുണ്ടായിരുന്നു. ഇപ്പോൾ അവ നീങ്ങിയിരിക്കുന്നു. ഈ പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ വിപണിയും സാങ്കേതികവിദ്യയുടെ ഗുണങ്ങളും നിക്ഷേപവും കൊണ്ടുവരാൻ സഹായിക്കും. ഇതിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് രാജ്യത്തെ കർഷകർക്കാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed