നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബിജെപി


ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പരാജയം രുചിച്ച് ബിജെപി. ചൊവ്വാഴ്ച നടന്ന ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളും ബിജെപിക്ക് നഷ്ടപ്പെട്ടു.പത്തുവർഷത്തിനിടെ ആദ്യമായിട്ടാണ് വാരാണസിയിൽ ബിജെപി തോൽക്കുന്നത്. സമാജ്‌വാദി സ്ഥാനാർഥികളാണ് ഈ സീറ്റുകളിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റുകളിലും, സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും, സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകളും നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം ഇതുവരെ വന്നിട്ടില്ല. തിരഞ്ഞെടുപ്പിൽ 199 സ്ഥാനാർഥികളാണ് മത്സരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ തോൽവി വൻ തിരിച്ചടിയായാണ് ബിജെപി നോക്കിക്കാണുന്നത്. അതേസമയം വാരാണസിയിലേത് വൻ നേട്ടമാണെന്നാണ് സമാജ്‌വാദി പാർട്ടിയുടെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed