ബിഹാറിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു
ഗയ: ശനിയാഴ്ച അർധരാത്രി ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് സോണൽ കമാൻഡർ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തിൽ കൊലപ്പെട്ടത് എന്നാണ് സൂചന.
കോബ്ര കമാൻഡോകളും ബിഹാർ പൊലീസും ചേർന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി.

