ബാർ കോഴ: ചെന്നിത്തലക്ക് എതിരായ കേസിൽ ഗവർണർ നിയമ പരിശോധന നടത്തും


 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ ബാർ കോഴക്കേസിലെ അന്വേഷണാവശ്യത്തിൽ ഗവർണർ നിയമപരമായ പരിശോധന നടത്തും. ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ പ്രാഥമികാന്വേഷണം നടത്താനാണ് വിജിലൻസിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയത്. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയുള്ളതിനാലാണ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്. അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു. മുൻമന്ത്രിമാരായ കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടതിനാൽ ഫയൽ രാജ്ഭവനിലേക്ക് അയച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed