കാഷ്മീരിൽ ഹിമപാതം; സൈനികൻ മരിച്ചു
ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് സൈനികന്‍ മരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്ക്. ഒരാള്‍ കാണാതായി. ഇയാളെ കണ്ടെത്തനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുപ്‌വാര ജില്ലയിലെ നിയന്തരണരേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റിലാണ് അപകടമുണ്ടായത്. റൈഫിള്‍മാന്‍ നിഖില്‍ ശര്‍മയാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ്. സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിയ പത്ത് പേരെ സൈന്യം രക്ഷിച്ചിരുന്നു.

