പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവിന് ദാരുണാന്ത്യം


ലഖ്നൗ: പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഖൈരി ദികോലി ഗ്രാമത്തിലാണ് സംഭവം. സുഹൈല്‍(23) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അമ്മാവന്റെ വീടിന് മുന്‍പിലെ വഴിയില്‍ മൂത്രമൊഴിച്ച യുവാവിനെ അയല്‍ക്കാരാണ് മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റാം മൂറത്ത്, രാംപാല്‍, സ്‌നേഹി, മന്‍ജീത് എന്നിവരാണ് സുഹൈലിനെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed