അച്ചടക്ക ലംഘനം; പൂന്തുറ സിറാജിനെ പിഡിപിയിൽ നിന്നും പുറത്താക്കി


ബംഗളൂരു: അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ പൂന്തുറ സിറാജിനെ പിഡിപിയില്‍ നിന്നും പുറത്താക്കി. പിഡിപി ചെയര്‍മാന്‍ അബ്ദള്‍ നാസര്‍ മഅദനി ബംഗളൂരുവില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്. സിറാജ്, പിഡിപി സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജീവമായിരിക്കുകയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചുവെന്നുമുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പൗരത്വ പ്രക്ഷോഭത്തിലും മഅദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളിൽ പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed