വിവാഹം കഴിഞ്ഞ് പത്ത് ദിവസം; നവദമ്പതികൾക്ക് ദാരുണാന്ത്യം


ലപ്പുറം: തേഞ്ഞിപ്പാലത്ത് ബുള്ളറ്റും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. ബുള്ളറ്റ് യാത്രികരായ വേങ്ങര കണ്ണമംഗലം സ്വദേശി സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. 

കോഴിക്കോട്ടേക്കു പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ സലാഹുദ്ദീന്‍ മരിച്ചു, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഫാത്തിമ മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed