ഇന്ത്യയിലെ വിദേശികൾക്ക് ചൈനയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് ചൈന താൽക്കാലിക വിലക്കേർപ്പെടുത്തി. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് ചൈന വിലക്കേർപ്പെടുത്തിയത്. സാധുവായ ചൈനീസ് വീസകളോ റസിഡൻസ് പെർമിറ്റോ കൈവശമുള്ള ഇന്ത്യയിലെ എല്ലാ വിദേശ പൗരന്മാർക്കും ഇത് ബാധകമാണ്. ഇന്ത്യയിൽനിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും ചൈന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വന്ദേഭാരത് മിഷന്‍റെ ഭാഗമായി ചൈനയില്‍ മടങ്ങിയെത്തിയവരില്‍ കെവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വന്ദേഭാരത് മിഷന്‍ വഴി കഴിഞ്ഞ വെളളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യക്കാരില്‍ 23 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 19 പേര്‍ക്ക് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

