പ്രതിരോധ മേഖലയ്ക്ക് കരുത്തേകി പിനാക റോക്കറ്റ് സിസ്റ്റം വിജയകരമായി പരീക്ഷിച്ചു
ഭുവനേശ്വർ: രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകി പിനാക റോക്കറ്റ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇ്ന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണിത്. ആറ് റോക്കറ്റുകളുടെ പരീക്ഷണമാണ് ഇന്ത്യ ബുധനാഴ്ച വിജയകരമായി പൂർത്തിയാക്കിയത്.
നിലവിലുള്ള പിനാക എംകെ-1 റോക്കറ്റിന്‍റെ പരിഷ്കരിച്ച പതിപ്പായാണ് പുതിയ പിനാക റോക്കറ്റ് സൈന്യത്തിന്‍റെ ഭാഗമാകുന്നത്. 48 സെക്കൻഡിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാം. റോക്കറ്റ്, മൾട്ടി ട്യൂബ് ലോഞ്ചർ വാഹനം, ലോഡർ വാഹനം, കമാൻഡ് പോസ്റ്റ് വാഹനം എന്നിവ ഉൾപ്പെടുന്നതാണ് പിനാക റോക്കറ്റ് സിസ്റ്റം. 60 കിലോമീറ്ററാണ് പിനാക എംകെ 2 മിസൈിലിന്‍റെ ദൂരപരിധി.

