ചൈനയ്ക്കെതിരെ ഇന്ത്യ; സേനയെ നിയന്തിച്ചു നിർത്തണമെന്ന് ആഹ്വാനം


ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി സംഘർഷത്തിൽ ചൈനയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ. അതിർത്തിയിൽ ചൈന വീണ്ടും പ്രകോപനപരമായി പെരുമാറുകയാണ്. ചൈനീസ് പെരുമാറ്റം ധാരണകളുടെ ലംഘനമാണ്. ചൈന സേനയെ നിയന്ത്രിച്ചു നിർത്തണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. 

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കവെയാണ് ശനിയാഴ്ച രാത്രിയിൽ പ്രകോപനം ഉണ്ടായത്. തൽസ്ഥിതി മാറ്റാനുള്ള ചൈനീസ് നീക്കം ശക്തമായി ഇന്ത്യ ചെറുത്തു. മേഖലയിൽ കൂടുതൽ ഇന്ത്യൻ സേനയെ വിന്യസിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed