ഫേസ്ബുക്കിനെതിരേ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഫേസ്ബുക്കിനെതിരേ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. ഫേസ്ബുക്ക് ഇന്ത്യയിലൂടെ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയേയും മന്ത്രിമാരെയും അപമാനിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകർക്കാൻ ഗൂഢശ്രമം നടക്കുന്നുണ്ട്. പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു.
രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫേസ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകൾ ഇത്തരം പ്രശ്നങ്ങൾ ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്ര സർക്കാർ ഫേസ്ബുക്കിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

