രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 37, 69, 523 ആയി. 1045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 66333 പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. നിലവിൽ 8,01,282 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 29,01,908 പേർ ഇത് വരെ രോഗമുക്തി നേടി. 76. 98 ശതമാനമാണ് രോഗമുക്തി നിരക്ക്. 

കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് കണക്കുകൾ കുത്തനെ ഉയരാൻ കാരണം അഞ്ച് സംസ്ഥാനങ്ങളിലെ രോഗവ്യാപനമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. മഹാരാഷ്ട്ര , ആന്ധ്ര പ്രദേശ്, കർണാടകം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അഞ്ച് സംസ്ഥാനങ്ങളിലായി 536 പേരാണ് 24 മണിക്കൂറിൽ മരിച്ചത്. രാജ്യത്ത് രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ 56 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടുതൽ പേർ രോഗമുക്തരായതും ഈ സംസ്ഥാനങ്ങളിൽതന്നെയാണ്. രോഗം ഭേദമായവരുടെ എണ്ണം ജൂലൈ ആദ്യത്തെ അപേക്ഷിച്ച് ഓഗസ്റ്റ് അവസാനം ആയപ്പോൾ നാലിരട്ടിയായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed