ഇന്ത്യയിൽ 33 ലക്ഷം കോവിഡ് ബാധിതർ; ഒറ്റദിവസം 1000 മരണം


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75,760 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു.

നിലവിൽ രാജ്യത്ത് 33,10,235 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 7,25,991 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 25,23,772 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,023 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 60,472 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed