മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം 15 ആ‍യി


റായിഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആ‍യി. ഒരാളെ കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ തിരച്ചിൽ 36 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘവും അഗ്നിശമന സേനയുടെ 12 സംഘവുമാണ് സ്ഥലത്ത് തെരച്ചിൽ നടത്തുന്നത്.

ഏഴു വർഷം പഴക്കമുള്ള അഞ്ച് നില പാർപ്പിട സമുച്ചയമാണ് തകർന്ന് വീണത്. ഇതിൽ 45 ഫ്ളാറ്റുകളാണ് ഉണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed