തമിഴ്‌നാട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് കോവിഡ്; ഗവർണർ ക്വാറന്‍റൈനിൽ


ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലെ മൂന്നു ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ ഏഴ് ദിവസം ക്വാറന്‍റൈനില്‍ കഴിയും. 

ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവന്‍ അറിയിച്ചു. നേരത്തെ രാജ്ഭവനിലെ മെയിന്‍ ഓഫീസിനു പുറത്ത് ജോലി ചെയ്യുന്ന 84 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed