രാജസ്ഥാനില്‍ കോൺഗ്രസ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു
ജയ്പൂർ: രാജസ്ഥാനില്‍ കോൺഗ്രസ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു ജയ്‍പൂര്‍: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. അതേസമയം സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

