സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: കൊച്ചിയിൽ മരിച്ച കന്യാസ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ചു


കൊച്ചി: കൊച്ചിയിൽ ബുധനാഴ്ച മരിച്ച കന്യാസത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോൺ‍വെന്റിലെ സിസ്റ്റർ‍ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. ബുധനാഴ്ച പനിയെ തുടർന്ന് പഴങ്ങനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിൽ രാത്രിയോടെ മരിക്കുകയായിരുന്നു.

കാഞ്ഞൂർ‍ എടക്കാട് സ്വദേശിയായ സിസ്റ്റർ രണ്ടുവർഷമായി കുഴുപ്പിള്ളി കോൺ‍വെന്റിലെ അന്തേവാസിയായിരുന്നു. സിസ്റ്റർക്ക് യാത്രാപശ്ചാത്തലം ഇല്ല എന്നത് ആശങ്കയ്ക്ക് ഇടയാക്കി. പഴങ്ങനാട് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്‌സമാരെയും ക്വാറന്റീനിലാക്കി. കുഴുപ്പിള്ളി കോൺ‍വെന്റിലെ 17 ഓളം അന്തേവാസികളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed