തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; കേസ് സിബിഐക്ക്


ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സിബിഐ അന്വേഷണ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന തമിഴ്‍നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ലോക്ക്ഡൗൺ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ വ്യാപാരിയായ ജയരാജനും മകൻ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മർ‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ബെനിക്സിന്‍റെ മൊബൈൽ കടയിൽ രാത്രി ഒന്പതുമണിക്ക് വൻ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആർ‍.

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ കേസെടുക്കാൻ തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റുമോർ‍ട്ടം റിപ്പോർട്ടിൽ ക്രൂരമർ‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരയൊണ് കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed