സ്വർണക്കടത്ത്; അന്വേഷണവുമായി പൂർണ സഹകരണമെന്ന് യുഎഇ എംബസി
ന്യൂഡൽഹി: തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്കുള്ള കാർഗോയിൽ സ്വർണം കടത്തിയ സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് യുഎഇ എംബസി അറിയിച്ചു. നയതന്ത്ര മാർഗങ്ങൾ സ്വർണ കള്ളക്കടത്തിന് ഉപയോഗിക്കപ്പെട്ട സംഭവത്തെ യുഎഇ അപലപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എല്ലാ സഹകര ണവും ഉറപ്പുനൽകിയ ഡൽഹിയിലെ യുഎഇ എംബസി, കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

