താനെയിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു


മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. താനെ ജില്ലയിൽ അംബർനാഥിൽ താമസിക്കുന്ന ഗീത മോഹൻദാസ് ആണ് മരിച്ചത്. ആംബർനാഥിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താനെയിലെ മുൻസിപ്പാലിറ്റി ആശുപത്രിയിൽ ഇന്നലെ രാത്രി കൊണ്ടു പോകുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അംബർനാഥ് എസ്.എൻ.ഡി.പി ശാഖ മെന്പറാണ് ഗീത മോഹൻദാസ്. അംബർനാഥ്‌ വെസ്റ്റിൽ വാഡ്‌വയിലുള്ള ഡെയ്സി ഗാർഡിനിലാണ് താമസം. ഇവരുടെ 26 വയസ്സുള്ള മകനും കോവിഡ് സ്ഥിരീകരിച്ചിരിക്കയാണ്. മകൻ രാവിലെ മുതൽ ശ്വാസതടസ്സം അനുഭവപ്പെത്തതിനെ തുടർന്ന് മുനിസിപ്പൽ ആശുപത്രിയിൽ നിന്നും മുളുണ്ട് പ്ലാറ്റിനം ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed