കോവിഡ്: ഡൽഹിയിൽ മുതിർന്ന ഡോക്ടർ മരിച്ചു
ന്യൂഡൽഹി: കോവിഡ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. അഷിം ഗുപ്ത (56) ആണ് മരിച്ചത്. ലോക് നായിക് ജയ് പ്രകാശ് ആശുപത്രിയിലെ മുതിർന്ന അനസ്തേഷ്യ സ്പെഷലിറ്റായിരുന്നു അഷിം ഗുപ്ത.
അഷിം ഗുപ്തയ്ക്ക് ജൂണ്‍ ആറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹത്തെ ക്വാറന്‍റൈനിലേക്ക് മാറ്റുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

