ബംഗളൂരു വിമാനത്താവളത്തിൽ 66 കോടി ചിലവിൽ കൂറ്റൻ പ്രതിമ വരുന്നു
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ കൂറ്റൻ പ്രതിമ നിർമിക്കാൻ കർണാടക സർക്കാരിന്‍റെ തീരുമാനം. ബംഗളൂരു നഗരത്തിന്‍റെ ശിൽപ്പി എന്നറിയപ്പെടുന്ന കെംപ ഗൗഡയുടെ പ്രതിമയാണു നിർമിക്കുന്നത്. 66 കോടി രൂപ ചിലവഴിച്ചാണ് പ്രതിമ നിർമാണമെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ അറിയിച്ചു. 108 അടി ഉയരം പ്രതിമയ്ക്കുണ്ടാകും. നിർമാണം പൂർത്തിയാകുന്പോൾ പ്രതിമയ്ക്കു പത്തു നില കെട്ടിടത്തിന്‍റെ ഉയരമുണ്ടാകും. പ്രതിമയുടെ മാതൃക ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു.
കെംപ ഗൗഡ സ്മാരകങ്ങളുടെ സുരക്ഷയ്ക്കും പുനർനിർമാണത്തിനും ചുമതലയുള്ള ബോർഡിന്‍റെ നിരീക്ഷണത്തിലായിരിക്കും പ്രതിമ നിർമാണം. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി.
ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമ നിർമിച്ച കന്പനി തന്നെയാണ് കെംപ ഗൗഡ പ്രതിമയുടെയും നിർമാതാക്കളെന്നാണു സൂചന.

