ഡൽഹി ആരോഗ്യമന്ത്രി കോവിഡ് മുക്തി നേടി
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയ്ൻ കോവിഡ് മുക്തനായി. ഇദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്തേക്കുമെന്നാണു റിപ്പോർട്ടുകൾ. കോവിഡിനൊപ്പം ന്യൂമോണിയയും ശ്വാസതടസവും രൂക്ഷമായതോടെ മന്ത്രിക്കു പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. വെള്ളിയാഴ്ച ലഭിച്ച പരിശോധനാഫലമാണ് നെഗറ്റീവായത്. ഈ മാസം പതിനേഴിനാണു സത്യേന്ദർ ജയ്നിനു കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്നു രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.

