അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ജൂലൈ 15 വരെ പുനരാരംഭിക്കില്ല


ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. വ്യോമയാന നിരീക്ഷണ സമിതിയായ ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പകുതിവരെ ഇന്ത്യയിലേക്കും പുറത്തേക്കും കൊമേഴ്സ്യൽ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. അന്താരാഷ്ട്ര കാർഗോ സർവീസുകൾക്കും പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്കും വിലക്ക് ബാധകമല്ല.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്ര സർക്കാർ നിർത്തിവച്ചത്. അന്നു നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed