കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടിയുടെ കേന്ദ്ര പദ്ധതി


ന്യൂഡൽഹി: കോവിഡിനെ തുടർന്നു നാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കുടിയേറ്റ തൊഴിലാളികളുടെ കഴിവും തൊഴിൽ ദിനങ്ങളും ഉപയോഗപ്പെട്ടും. 116 ജില്ലകളിലെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനായി 25 പദ്ധതികൾ സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും ഇതിനായി 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഗ്രാമീണ റോഡ് നിർമാണം ഉൾപ്പെടെയുള്ള ജോലികൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ ഉപയോഗിച്ച് ഗ്രാമീണ അടിസ്ഥാന വികസനം വേഗത്തിലാക്കുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന "ഗരീബ് കല്യാണ്‍ റോസ്ഗാർ അഭിയാൻ' പദ്ധതിയ്ക്ക് മുന്നോടിയായി ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.


ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങളിലായി 116 ജില്ലകളിലേക്കാണ് കൂടുതൽ കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയിട്ടുള്ളത്. ഇവർക്ക് 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. കുടിയേറ്റ തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ നാലുമാസത്തേക്കാണ് ജോലി നൽകുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാർക്കും കേന്ദ്രത്തിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്തി അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed