തുടർച്ചയായ 12ാം ദിവസവും രാജ്യത്ത് ഇന്ധന വിലയിൽ വർദ്ധനവ്


ന്യൂഡൽഹി: പെട്രോൾ വില തുടർച്ചയായ 12−ാം ദിവസവും വർദ്ധിപ്പിച്ചു. പെട്രോൾ 53 പൈസയും ഡീസൽ 60 പൈസയും കൂട്ടി. ഇതോടെ 12 ദിവസത്തിനിടെ പെട്രോൾ ആറ് രൂപ 53 പൈസയും ഡീസൽ ആറ് രൂപ 68 പൈസയും കൂടി. കൊച്ചിയിൽ ഒരു ലിറ്റർ ‍പെട്രോളിന് 78 രൂപ ഏഴു പൈസയും ഡീസലിന് 72 രൂപ 46 പൈസയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. മാർ‍ച്ച് 16 മുതൽ‍ ജൂൺ ആറ് വരെ ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല.  

നേരത്തെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സർ‍ക്കാർ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വർദ്ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കൾ‍ക്കു ലഭിച്ചില്ല. ഇപ്പോൾ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തിൽ എണ്ണക്കന്പനികൾ ആഭ്യന്തര വിൽ‍പ്പന വില ഉയർത്തുകയാണ്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed