അഭിമന്യു വധക്കേസിലെ പത്താം പ്രതി കോടതിയിൽ കീഴടങ്ങി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. കേസിലെ പത്താം പ്രതിയായ സഹൽ ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്.
അഭിമന്യുവിനെ കുത്തിയത് സഹൽ ആയിരുന്നു. നേരത്തേ, കേസിലെ മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നന്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കോടതിയിൽ കീഴടങ്ങിയിരുന്നു.
2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്.

