രാജ്യത്തിന്‍റെ വീരപുത്രന് വിട: കേണൽ സന്തോഷ് ബാബുവിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു
ഹൈദരാബാദ്: ചൈനീസ് അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ തെലങ്കാനയിലെ സുര്യപേട്ടിൽ പൂർത്തിയായി. പ്രത്യേക വിമാനത്തിൽ എത്തിച്ച സന്തോഷ് കുമാറിന്റെ ഭൗതിക ശരീരം സൈനിക അടന്പടിയോടെയാണ് തെലുങ്കാനയിലെ സൂര്യാപേട്ടിലേക്ക് എത്തിച്ചത്. നൂറ് കണക്കിനാളുകളാണ് വീട്ടുവളപ്പിൽ നടക്കുന്ന സംസ്ക്കാരച്ചടങ്ങിൽ പങ്കെടുത്തു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക കോംഗോ ദൗത്യത്തിലുൾപ്പെടെ സജീവ സാന്നിധ്യമായിരുന്നു കേണൽ സന്തോഷ് ബാബു. വരുന്ന രണ്ട് ദിവസവും തിരക്കിലായിരിക്കുമെന്നും രണ്ട് മാസത്തിനുളളിൽ എല്ലാം ശാന്തമാകുമെന്നുമായിരുന്നു അവസാന ഫോൺ വിളിയിൽ സന്തോഷ് ബാബു ഭാര്യ സന്തോഷിയോട് പറഞ്ഞത്.

