കണ്ണൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന സൈനികനും സുഹൃത്തും ബൈക്ക് അപകടത്തിൽ മരിച്ചു. മാവിലായി സ്വദേശി വൈശാഖും(25) സുഹൃത്ത് അഭിഷേക് ബാബു(21)വുമാണ് മരിച്ചത്. താളെ കായലോടാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. റോഡരികിൽ കിടന്ന മൃതദേഹങ്ങൾ പ്രദേശവാസികളാണ് ആദ്യം കണ്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.

