രാജ്യത്തെ വലിയൊരു വിഭാഗത്തിന് കോവിഡ് ബാധിക്കും: മുന്നറിയിപ്പുമായി ഐസിഎംആർ
ന്യൂഡൽഹി: രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കു കോവിഡ് ബാധിക്കുമെന്ന് ഐസിഎംആറിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി നടത്തിയ സീറോ സർവേ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന ഐസിഎംആർ ഇതുസംബന്ധിച്ചു മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനങ്ങൾ കർശന നിയന്ത്രണം തുടരാത്തപക്ഷം കാര്യങ്ങൾ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണു രോഗബാധയ്ക്ക് സാധ്യത കൂടുതൽ. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. കോവിഡ് ഭീഷണി മാസങ്ങൾ നീണ്ടേക്കുമെന്ന മുന്നറിയിപ്പും ഐസിഎംആർ നൽകുന്നു.

