തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നു പേർക്ക് കോവിഡ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ഓഫീസ് അസിസ്റ്റൻഡുമാർക്കും ഒരു സെക്ഷൻ ഓഫീസർക്കുമാണ് രോഗബാധയുണ്ടായത്. ഇവരുമായി സന്പർക്കം പുലർത്തിയിരുന്ന മറ്റു ജീവനക്കാരോട് ക്വാറന്‍റൈനിൽ പോകാനും നിർദേശം നൽകി. ഇതോടെ തമിഴ്നാട് സെക്രട്ടറിയേറ്റിൽ കോവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം 42 ആയി ഉയർന്നു.
