അടുത്ത വർഷം മുതൽ ഒമാനിൽ തൊഴിൽ മാറാൻ എൻഒസി വേണ്ട


മസ്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികൾക്ക് നിലവിലുള്ള തൊഴിലിൽ നിന്നും മറ്റൊരു തൊഴിലിലേക്ക് മാറാനുണ്ടായിരുന്ന വിലക്ക് നീക്കിക്കൊണ്ട് പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസൻ ബിൻ മൊഹ്സിൻ അൽ ഷിറൈഖി ഉത്തരവിട്ടു. വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമം 2021 ജനുവരിയിലാണ് പ്രാബല്യത്തിൽ വരിക. നിലവിൽ ഒരു സ്പോണ്‍സറുടെ കൂടെ ജോലിചെയ്യുന്ന വിദേശിക്ക് മെച്ചപ്പെട്ട മറ്റൊരു ജോലിയിലേക്ക് മാറണമെങ്കിൽ നിർബന്ധമായും സ്പോണ്‍സറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണ്ടിയിരുന്നു. അല്ലെങ്കിൽ രണ്ടു വർഷത്തേക്ക് രാജ്യത്തിന് പുറത്ത് തങ്ങിയതിനു ശേഷമേ പുതിയ തൊഴിൽ വിസയിൽ രാജ്യത്ത് പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് ആറു വർഷം മുന്പ് കൊണ്ടുവന്ന നിയമം കരിനിഴൽ വീഴ്ത്തിയിരുന്നു.

ഒമാൻ സർക്കാരിന്‍റെ തീരുമാനം പ്രവാസികൾക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. ജോലി നഷ്ടപ്പെട്ട് മടങ്ങിക്കൊണ്ടിരിക്കുന്ന ആയിരങ്ങൾക്ക് മഹാമാരിക്ക് ശേഷം പഴയ സ്പോണ്‍സറുടെ ദാക്ഷിണ്യത്തിനായി കാത്തിരിക്കാതെ തൊഴിൽ കണ്ടെത്താൻ ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന നിയമം സഹായകമാകും.

You might also like

  • Straight Forward

Most Viewed