മദ്രാസ് ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർക്ക് കോവിഡ്

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് കോടതിയുടെ പ്രവർത്തന സമയം ചുരുക്കി. അടിയന്തര പ്രാധാന്യമുള്ള കേസുകൾ വീഡിയോ കോൺഫറൻസിലൂടെ കേൾക്കും. ജഡ്ജിമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്രാസ് ഹൈക്കോടതി അടച്ചിട്ടിരുന്നു.