ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി കർണാടക


ബംഗളൂരു: കർണാടകയിൽ ആരാധനാലയങ്ങൾ തുറക്കുന്നു. ലോക്ക് ഡൗണിനെത്തുടർന്ന് അടച്ച ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങളും ജൂണ്‍ ഒന്നിന് തുറക്കാനാണ് യെദിയൂരപ്പ സർക്കാരിന്‍റെ തീരുമാനം. ഇതു സംബന്ധിച്ച അനുമതിക്കായി സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയിട്ടുണ്ടെന്ന് യെദിയൂരപ്പ പറഞ്ഞു. 

സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ഇവ പ്രവർത്തിക്കുക. അതേസമയം ഉത്സവങ്ങൾ അനുവദനീയമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങൾ മാർച്ച് മുതൽ അടഞ്ഞുകിടക്കുകയാണ്. സാധാരണ സമയങ്ങളിൽ വലിയ ജനക്കൂട്ടം ഒത്തുചേരുന്നവയാണ് കർണാടകയിലെ ആരാധനാലയങ്ങൾ.

You might also like

  • Straight Forward

Most Viewed