ക്വാറന്റീൻ ചെലവ് സ്‍പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നത് യുഡിഎഫിന്റെ ആലോചനയിൽ: പി.കെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: ടിക്കറ്റെടുക്കാൻ പോലും പണമില്ലാത്ത പ്രവാസികളോട് ക്വാറന്റീൻ‍ ചെലവ് വഹിക്കാൻ‍ പറയുന്നത് അനീതിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ക്വാറന്റീൻ‍ ചെലവ് സ്‍പോൺസർ‍ഷിപ്പിലൂടെ കണ്ടെത്തുന്നത് യു.ഡി.എഫ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റെടുക്കാൻ പണമില്ലാത്തത് കൊണ്ട് നാട്ടിലേക്ക് വരാൻ‍ കഴിയാതെ നിൽക്കുന്നവരാണ് വലിയൊരു ശതമാനം പ്രവാസികൾ. അവർ ക്വാറന്റീൻ ചെലവ് കൂടി വഹിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു വകയുമില്ലാതെ മടങ്ങിവരുന്നവരുടെ ക്വാറന്റീൻ ചെലവ് സർക്കാർ വഹിക്കണം. സർ‍ക്കാറിന് വഹിക്കാൻ കഴിയില്ലെന്നുണ്ടെങ്കിൽ‍ അത് സ്‍പോൺസർ ചെയ്യാൻ ഇവിടെ സംഘടനകളുണ്ട്. യു.ഡി.എഫിനും ആലോചിക്കാം. കൊവിഡ് കെയർ സെന്ററുകൾക്ക് സ്ഥാപനങ്ങൾ ഏറ്റെടുത്തത് സൗജന്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed