എട്ടു വയസുകാരിയെ ചോക്കലേറ്റ് നൽകി ബലാത്സംഗം ചെയ്തു കൊന്നു
ബെംഗളൂരു: കർണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയഞ്ചുകാരനായ അയല്‍വാസിയെ അറസ്റ്റ് ചെയ്തു. രണ്ടാം തീയതി വൈകിട്ടു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെ ചിഞ്ചോലി താലൂക്കിലാണു കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിനു മുന്നില്‍നിന്നാണു കുട്ടിയെ കാണാതായത്.
ളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചോക്കലേറ്റ് നല്‍കിയ ഒരാള്‍ വിളിച്ചു കൊണ്ടുപോകുന്നതു കണ്ടതായി സമീപവാസികള്‍ പറഞ്ഞു. വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ബലാത്സംഗ ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

