സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത എലി; ഒമ്പത് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
ലക്നോ: ഉത്തർപ്രദേശിലെ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത എലി. പടിഞ്ഞാറൻ യുപിയിലെ മുസാഫർനഗറിലെ സ്കൂളിൽ കുട്ടികൾക്കായി വിളമ്പിയ ക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച ഒമ്പത് കുട്ടികൾക്കും ഒരു അദ്ധ്യാപകനും ഭക്ഷ്യവിഷബാധയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. സംഭവത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രദേശത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

