കോയമ്പത്തൂരിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു


കോയമ്പത്തൂർ ∙ തമിഴ്നാട്ടിൽ പ്ലസ‌്‌വൺ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. കോയമ്പത്തൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പാർക്കിൽ എത്തിയ പെൺകുട്ടിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. സുഹൃത്തിനൊപ്പം പാർക്കിലെത്തിയ പെൺകുട്ടി രാത്രി 9 മണിയോടെ പിറന്നാളാഘോഷത്തിനു ശേഷം വീട്ടിലേക്കു മടങ്ങാൻ തുടങ്ങവേ പെണ്‍കുട്ടിയെയും സുഹൃത്തിനെയും അക്രമികൾ വളഞ്ഞു. സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ അക്രമികൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി. അക്രമികൾ ബലാത്സംഗത്തിന്റെ വിഡിയോ പകർത്തിയതായും പോലീസ് അറിയിച്ചു.

പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് അമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed