ഹെയർ ൈസ്റ്റൽ ഇഷ്ടമായില്ല: ക്ലാസിൽ വെച്ച് വിദ്യാർത്ഥിയുടെ മുടി വെട്ടി അദ്ധ്യാപിക
മുംബൈ: വിദ്യാർത്ഥിയുടെ ഹെയർ ൈസ്റ്റൽ ഇഷ്ടമാകാതെ വന്നതിനെ തുടർന്ന് അദ്ധ്യാപിക ക്‌ളാസ്സ് മുറിയിൽ സഹപാഠികൾ കാൺകെ പത്താം ക്ല ാസ്സുകാരന്റെ മുടി വെട്ടി. മുംബൈയിലെ കല്യാണിൽ നടന്ന സംഭവത്തിൽ ലതാ നായർ എന്ന ടീച്ചർ റോഷൻ ഗുപ്ത എന്ന പയ്യന്റെ മുടിയാണ് മുറിച്ചത്. സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ പയ്യന്റെ വീട്ടുകാരോട് ക്ഷമ പറയുകയും ഇത് ആഭ്യന്തര പ്രശ്‌നമായി വിട്ടുകളയണമെന്നും ആവശ്യപ്പെട്ടിരിക്കുകയുമാണ്. കല്യാൺ ഈസ്റ്റ് ആനന്ദ ഗ്ലോബൽ സ്ൂളിലാണ് സംഭവം. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മറ്റ് കുട്ടികളുടെ മുന്നിലിട്ട് മുടി വെട്ടിയത് 16കാരന് വലിയ നാണക്കേടായി. മകന് സംഭവം വീട്ടിൽ പറയാൻ പോലും പേടിയായിരുന്നു എന്നും പറഞ്ഞാൽ ടീച്ചർ മാർക്ക് വെട്ടിക്കുറയ്ക്കുമോ എന്ന് കുട്ടി ഭയപ്പെട്ടിരുന്നതായും പിതാവ് പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ സ്‌കൂളിൽ വന്നപ്പോൾ സ്‌കൂൾ അധികൃതർ ഒന്നടങ്കം മാപ്പു പറഞ്ഞതാണെന്നും വിവാദമാക്കരുതെന്നുമായിരുന്നു സ്‌കൂൾ പറയുന്നത്. കുറേ നാളായി ടീച്ചർ ഈ രീതിയിൽ മകനെ അപമാനിക്കാറുണ്ടായിരുന്നു എന്നും പലപ്പോഴും കുട്ടിയുടെ മുടിവെട്ട് ടീച്ചറിന് ഇഷ്ടമില്ലായിരുന്നെന്നും പറഞ്ഞു.
മകന്റെ മുടിയെക്കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ തന്നോട് പറയാമായിരുന്നു എന്നും അതിന് പകരം ടീച്ചർ തന്നെ കത്രികയുമായി എത്തി മകനെ ക്ലാസ്സിൽ എല്ലാവരുടേയും മുന്നിലിട്ട് അപമാനിക്കേണ്ടിയിരുന്നില്ല എന്നും പിതാവ് പറയുന്നു. മകന്റെ മുടി മുറിയെക്കുറിച്ച് എന്നെ വിളിച്ചു പറയായാമായിരുന്നു എന്നും എന്നാൽ ടീച്ചർ ഒരിക്കലും ഇത്തരം ഒരു കാര്യം തന്നോട് പറഞ്ഞില്ലെന്നും പിതാവ് പറയുന്നു.
ടീച്ചർ മുടിവെട്ടി വികൃതമാക്കിയതിനെ തുടർന്ന് മകനെ ഹെയർ ഡ്രസ്സിംഗ് ഷോപ്പിൽ കൊണ്ടുപോയി നന്നായി മുടി വെട്ടേണ്ടിയും വന്നു. മകൻ എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല. ദരിദ്ര കുടുംബമായതിനാൽ താനും ഭാര്യയും ജോലിക്ക് പോയാണ് മകനെ പഠിപ്പിക്കുന്നത്. ഇതേപോലെ അനേകം കുട്ടികൾ മുടിവെട്ടി വരാറുണ്ട്. എന്നാൽ മകന്റെ ഹെയർ സ്‌റ്റെൽ ഇഷ്ടപ്പെടുന്നില്ലെന്നും വേറെ രീതിയിൽ വെട്ടിക്കൊണ്ടു വരാനുമാണ് പറയുന്നത്. മകൻ എന്തെങ്കിലും തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും പിതാവ് പറഞ്ഞു.

