ഫഡ്നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . "മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ആശംസകൾ നേരുന്നു. ഇരുവരും മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് തനിക്കുറപ്പുണ്ട്''− പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ, വെള്ളിയാഴ്ച നടന്ന ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്ത് കോൺഗ്രസ്− ശിവസേന− എൻ.സി.പി സഖ്യം അധികാരത്തിൽ വരുമെന്ന് ഏകദേശ ധാരണയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച അർദ്ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങൾക്കൊടുവിൽ എൻസിപി ബിജെപിക്ക് പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു.

